മഴയ്ക്ക് പെയ്യാതിരിക്കാനാവില്ല,
കാറ്റിന് വീശാതിരിക്കാനും,
ഇലയനക്കങ്ങളിൽ പ്രകൃതി
ഇതേറ്റു വാങ്ങുന്നതിന്റെ സന്തോഷം കാണാം.
സംഭവിക്കേണ്ടവ സംഭവിക്കുക തന്നെ ചെയ്യും
അനുഭവിച്ചറിയേണ്ടവ അനുഭവിച്ചു തന്നെ അറിയും
തിരിച്ചറിയേണ്ടവ തോന്നലുകളായ് മാറും
ദൈവഹിതത്തിന്റെ അനന്ത വഴികൾ
നടന്നു തന്നെ കയറണം അപ്പോൾ
സന്തോഷത്തിന്റെ തിരമാലകളിലേയ്ക്ക്
കൈവഴികളായ് നാമും ഒഴുകും ശാന്തമായ്...
ബിന്ദു . കോട്ടയം
All staff members of Dental Clinic are licensed professionals. Our staff consists of licensed general dentists.
Choose color style